നഷ്ടം ആയിരം കോടി; ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ

തിരുവനന്തപുരം: ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു.

മാത്രവുമല്ല ശമ്ബളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്.

വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്.

നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.

Related posts

Leave a Comment