നശിക്കുന്ന ശ്രീലങ്കയെ ആപത്തില്‍ രക്ഷിക്കാനെത്തിയത് ഇന്ത്യ….

ചൈനയെ കണ്ണും പൂട്ടി വിശ്വസിച്ച്‌ അമളികള്‍ ചെയ്ത് കൂട്ടിയ ഒരു രാജ്യമാണ് ശ്രീലങ്ക. കൈ നിറയെ കിട്ടയ കാശ് മുഴവന്‍ വാങ്ങിക്കൂട്ടിയും ഒരുക്കലും അവസാനിക്കാത്ത പാട്ടക്കരാറും മറ്റുമായി ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഒരു വ്യാളിയായി ചൈന മാറിയിരുന്നു.

ആ പരീക്ഷണം അവര്‍ക്ക് പാഠമാകും എന്നായിരുന്നു കരുതിയത്. പക്ഷേ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ നശിച്ച്‌ പാപ്പരായി നില്‍ക്കുമ്ബോള്‍ ചൈന നൈസായി തന്നെ കയ്യൊഴിഞ്ഞു. ആ പ്രതിസന്ധി ഘട്ടത്തിലും കൈയ്യയഞ്ഞ് സഹായിക്കാന്‍ എത്തിയതാകട്ടെ ഇന്ത്യയും.

ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി വന്‍ കലാപത്തിലേക്ക് കടക്കുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍. അവശ്യസാധനങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്ബത്തിക കടക്കെണിക്കു പുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് ആരോപണം.

ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊര്‍ജ്ജ പ്രതിസന്ധിയും പരിഹരിക്കാന്‍ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്ബത്തികമായ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രം 7000 കോടി വായ്പയായി നല്‍കാനാണ് തീരുമാനം. സാമ്ബത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മാര്‍ച്ച്‌ എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്.

ശ്രീലങ്കന്‍ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് കൂപ്പ് കുത്തി വീണിരിക്കുന്നത്. ഒരു കിലോ അരിവില 148 രൂപയും പെട്രോള്‍ വില 200ന് മുകളിലുമാണ്. പാചക വാതക വിലയും വന്‍തോതില്‍ വര്‍ദ്ധിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധി പൊതുവിതരണ സമ്ബ്രദായത്തെ തകര്‍ത്തിട്ട് മാസങ്ങളായി. കടകള്‍ക്ക് മുന്നില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തിയാണ് കച്ചവടം നടക്കുന്നത്.

പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ധനം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം അനിവാര്യമാണ്. വര്‍ഷങ്ങളായി ശ്രീലങ്കയില്‍ കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതിയായിരുന്നതിനാല്‍ വിദേശനാണയ ശേഖരത്തില്‍ കുറവു വന്നുകൊണ്ടിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീര്‍ന്ന് രാജ്യം ബുദ്ധിമുട്ടിലായി. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശ വായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വര്‍ധിച്ചു. ഇതാണ് ഇപ്പോള്‍ ഇത്ര വലിയെ പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടത്.

ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ അലമുറയിട്ട് പ്രതിഷേധിക്കുകയാണ്. കൊളംബോയിലെ ഗാലേ റോഡില്‍ പ്രസിഡന്റിന്റെ വസതിയിലേക്കാണ് പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയാ എന്ന പാര്‍ട്ടിയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രസിഡന്റ് ഗോതാബയ രജപക്‌സേയും പ്രധാനമന്ത്രി മഹിന്ദ രജപക്‌സേയും ധനകാര്യമന്ത്രി ബാസില്‍ രജപക്‌സേയും ചേര്‍ന്ന് രാജ്യത്തെ കട്ടുമുടിച്ചുവെന്ന ശക്തമായ ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.

Related posts

Leave a Comment