നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍.

പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്.

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്ബല്‍ അടക്കാൻ കഴിയാതെ വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റില്‍ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോള്‍ വിതുമ്ബിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്.

Related posts

Leave a Comment