നവകേരള സദസ്സിന് അച്ചടക്കമുള്ള കുട്ടികളെ എത്തിക്കണം: തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവ്

മലപ്പുറം: നവകേരള സദസ്സിന് ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍രത്ഥികളെ എത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം.

അച്ചടക്കമുള്ള കുട്ടികളെ എത്തിക്കാനാണ് നിര്‍ദേശം. തിരൂരങ്ങാടി ഡി.ഇ.ഒയാണ് ഈ വിവാദ ഉത്തരവ് നല്‍കിയത്.

താനൂര്‍, തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നടക്കുന്ന നവകേരള സദസ്സിലേക്കാണ് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താനൂര്‍ മണ്ഡലത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് 200 വിദ്യാര്‍ത്ഥികളെ വീതവും തിരുരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നിന്ന് 100 വീതം വിദ്യാര്‍ത്ഥികളെയും എത്തിക്കാനാണ് നിര്‍ദേശം.

എന്നാല്‍ കുട്ടികളെ സ്‌കൂളിനു പുറത്തുള്ള രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. ഈ സമ്മതം സ്വന്തം നിലയ്ക്ക് വാങ്ങാനും ആവശ്യമെങ്കില്‍ പ്രദേശിക അവധി നല്‍കാനുമാണ് ഡി.ഇ.ഒ പ്രധാന അധ്യാപകര്‍ക്ക്് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരപ്പനങ്ങാടിയില്‍ ചേര്‍ന്ന പ്രധാന അധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം.

സ്‌കൂള്‍ ബസുകള്‍ നവകേരള സദസ്സില്‍ ആളെ എത്തിക്കാന്‍ ഉപയോഗിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

സ്‌കൂള്‍ ബസുകള്‍ നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അധ്യാപകര്‍ ഡി.ഇ.ഒയെ അറിയിക്കുകയും ചെയ്തുവെന്നാണ് സൂചന.

Related posts

Leave a Comment