നരേന്ദ്രമോഡി ലീഡ് ഉയര്‍ത്തുന്നു ; രാഹുലിന്റെ ലീഡ് വയനാട്ടില്‍ 50,000 കടന്നു, റായ്ബറേലിയിലും കുതിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലീഡ് കൂടുന്നു.

വാരണാസിയില്‍ ആദ്യം പിന്നില്‍ പോയ നരേന്ദ്രമോദിയുടെ ലീഡ് കൂട്ടുന്നു. രാഹുല്‍ഗാന്ധി മത്സരിച്ച രണ്ടിടത്തും വന്‍ ലീഡ് നേടുകയാണ്.

വാരണാസിയില്‍ 28,719 വോട്ടുകളുടെ ലീഡിലാണ് നരേന്ദ്രമോദി നീങ്ങുന്നത്. അതേസമയം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ലീഡ് 50,000 കടന്നിരിക്കുകയാണ്.

റായ്ബറേലിയില്‍ 28,799 വോട്ടുകളുടെ ലീഡാണ് രാഹുല്‍ നേടിയിരിക്കുന്നത്.

അതേസമയം അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനി 16,869 വോട്ടുകള്‍ക്ക് പിന്നിലാണ്. യുപിയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിയ്ക്ക് നേരിടുന്നത്.

ദേശീയ സഖ്യത്തില്‍ എന്‍ഡിഎ 310 സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ ഇന്‍ഡ്യാ സഖ്യം 212 സ്ഥലത്ത് ലീഡ് നേടുന്നു.

Related posts

Leave a Comment