അമൃത്‌സര്‍: ഖാലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃത്‌പാല്‍ സിംഗ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നിരവധി സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി വിവരം.
ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വിവാഹിതരും അല്ലാത്തവരുമായ സ്‌ത്രീകളുമായി അമൃത്‌പാല്‍ സിംഗ് നിരന്തരം ഇന്‍സ്‌റ്റഗ്രാമിലൂടെ ചാറ്റ് ചെയ്‌തിരുന്നു.
ഇവരില്‍ ചിലരുമായി അവിഹിത ബന്ധമെന്ന് ഇയാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിബദ്ധതയില്ലാത്ത ബന്ധങ്ങളാണ് താന്‍ തേടുന്നതെന്ന് ഒരു ശബ്‌ദ സന്ദേശത്തില്‍ അമൃത്‌പാല്‍ സിംഗ് പറയുന്നുണ്ട്.
സ്ത്രീകള്‍ ബന്ധങ്ങളില്‍ വളരെവേഗം ഗൗരവത്തോടെ പെരുമാറുന്നവരാണെന്നും വിവാഹബന്ധത്തെ ബാധിക്കാത്ത തരത്തില്‍ താനുമായി ബന്ധം തുടരാന്‍ ഒരു സ്ത്രീയ്‌ക്ക് താല്‍പര്യമുണ്ടെന്നും ഇയാള്‍ ശബ്‌ദ സന്ദേശത്തില്‍ പറയുന്നു.
ബന്ധത്തിന് സമ്മതിക്കാത്ത ചില സ്‌ത്രീകളെ ഇയാള്‍ അശ്ളീല വീഡിയോ കാണിച്ച് വിരട്ടുന്നുമുണ്ട്. കഴിഞ്ഞ നാല് ദിവസത്തോളമായി പഞ്ചാബ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ അമൃത്‌പാലിനുവേണ്ടി പൊലീസ് വലിയ തിരച്ചിലാണ് നടത്തുന്നത്.
ഇയാള്‍ രാജ്യത്ത് നിന്നും പുറത്തുകടക്കാതിരിക്കാന്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.