നബിദിനാഘോഷം കണ്ടുമടങ്ങവെ കാർ മരത്തിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

തൃശൂർ: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . നാലുപേർക്ക് പരിക്കേറ്റു.

കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ടുമടങ്ങുകയായിരുന്നു സംഘം.

നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം.പരിക്കേറ്റവരെ ശിഹാബ് തങ്ങൾ, മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.

വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പട്ടിക്കാട് ഉണ്ടായ വാഹനാപകടത്തിലും ഒരാൾ മരിച്ചു. ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപെട്ട് പാണഞ്ചേരി സ്വദേശി വിഷ്ണു ആണ് മരിച്ചത്. റോഡിലെ സ്പീഡ് ട്രാക്കറിനോട് ചേർന്നുള്ള കോൺക്രീറ്റ് ഡിവൈഡറിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.

Related posts

Leave a Comment