നടന് കൃഷ്ണ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രി ഒന്‍പതര മണിക്കാണ് സംഭവം. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര് ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗേറ്റില്‍ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റില്‍ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ഇയാള്‍ക്കെതിരെ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനാണോ എന്നും പരിശോധിക്കും.
നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
