ചെന്നൈ: നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സുവുമുണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചത്.
എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഗുരുതര പ്രശ്നങ്ങളില്ലാത്തതിനാൽ വ്യാഴാഴ്ച തന്നെ ആശുപത്രി വിടാമെന്നും അധികൃതർ അറിയിച്ചു.
കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം പനിബാധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യൻ ടുവിന്റെ തിരക്കുകളിലാണ് താരമിപ്പോൾ.