ഹിന്ദി സിനിമാ സീരിയല്‍ താരം ശ്വേതാ തിവാരി ആശുപത്രിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും ശ്വേതയുടെ ടീം വ്യക്തമാക്കി.
ജോലി ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന ശ്വേതയ്ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നില്ല. തുടര്‍ച്ചയായ യാത്രയും അതിനെതുടര്‍ന്നുണ്ടായ കാലാവസ്ഥ മാറ്റവുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും അവര്‍ വ്യക്തമാക്കി