തിരുവനന്തപുരം: സീരിയല്‍ -സിനിമ നടി രഞ്ജുഷ മേനോന്‍ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. 35 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു.
രാവിലെ ഒമ്ബത് മണിയോടെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ സംവിധായകനായ ഭര്‍ത്താവ് മനോജ് മേനോന്‍ രാവിലെ പുറത്തുപോയിരുന്നു.
ഇന്ന് സീരിയന്‍ ഷൂട്ടിംഗിന് പോകാന്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിച്ചു. സെക്യൂരിറ്റി ഫ്‌ളാറ്റില്‍ വന്ന് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല.
ഒമ്ബത് മണിയോടെ തിരികെ എത്തിയ മനോജ് ഫ്‌ളാറ്റിനു പിന്നില്‍ ഗോവണി വച്ച് ഇവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ കയറി. പിന്‍വശത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നിഴലാട്ടം, സ്ത്രീ, മകളുടെ അമ്മ, പറയി പെറ്റപന്തിരുകുളം, മഴയറിയതെ, തുലാഭാരം, പോള്‍, എന്നിവയാണ് അറിയപ്പെടുന്ന സീരിയലുകളില്‍ ചിലത്.