പ്രശസ്ത ചലച്ചിത്രതാരം നിഖില വിമലിന്റെ പിതാവ് എം ആര്‍ പവിത്രന്‍ അന്തരിച്ചു. കോവിഡ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.കണ്ണൂര്‍ ആലക്കോട് രയരോം യുപി സ്കൂളില്‍ അധ്യാപകനുമായിരുന്നു. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. സംസ്‌കാരം രാവിലെ പത്ത് മണിയ്ക്ക് തളിപ്പറമ്ബ് എന്‍ എസ് എസ് ശമശാനത്തില്‍ നടക്കും.
നടി നിഖില വിമലിന്റെ പിതാവ് എം ആര്‍ പവിത്രന്‍ അന്തരിച്ചു
