എറണാകുളം : മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഡോ. പ്രിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
സഹനടി വേഷങ്ങളിലൂടെയാണ് പ്രിയ ശ്രദ്ധ നേടിയത്. വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം.
എട്ടു മാസം ഗര്‍ഭിണി ആയിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. നടൻ കിഷോര്‍ സത്യ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു.
ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെ വച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു’, കിഷോര്‍ സത്യ ഫേസ്‌ബുക്കില്‍ കുറിച്ചു.
നടി രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്നും മുക്തരാകുന്നതിന് മുൻപാണ് പ്രിയയുടെ വിയോഗ വാര്‍ത്ത മലയാള സീരിയല്‍ ലോകെത്തെയും പ്രേക്ഷകരെയും തേടി എത്തുന്നത്.
കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റില്‍ നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രഞ്ജുഷ ഷൂട്ടിന് എത്താതെ വന്നതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ പങ്കാളിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പങ്കാളി മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് രാജുഷയെ തൂങ്ങിയ നിലയില്‍ കാണുന്നത്.
സാമ്ബത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് മറ്റൊരു സീരിയല്‍ താരമായ അപര്‍ണ നായരും ഇതുപോലെ ജീവനൊടുക്കിയിരുന്നു.