നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് മഞ്ജു വാര്യര്‍ വിചാരണ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനായ വിചാരണ കോടതിയില്‍ ഹാജരായി.

പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണക്കായാണ് നടി എത്തിയത്. അടച്ചിട്ട കോടതി മുറിയിലാണ് നടപടികള്‍.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദങ്ങള്‍ തിരിച്ചറിയാനാണ് മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നത്.

മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് നിര്‍ദേശം നല്‍കിയിരുന്നത്. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച്‌ പ്രതി ദിലീപ് നല്‍കിയ സത്യവാങ്മൂലം തള്ളുകയായിരുന്നു.

ശബ്ദമറിയാന്‍ ഫോറന്‍സിക് വിദഗ്ധരുള്ളപ്പോള്‍ മഞ്ജുവിനെ വിസ്തരിക്കേണ്ട എന്നാണ് ബോധിപ്പിച്ചിരുന്നത്. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.

നടിയുടെ വാദം അംഗീകരിച്ച്‌ ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തില്‍ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി.

Related posts

Leave a Comment