നടിയെ ആക്രമിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ, ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

കേസില്‍ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.

Related posts

Leave a Comment