നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുറ്റരോപണത്തില്‍ മാറ്റം വരുത്താന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്. ഇതില്‍ ഭാഗീകമായ മാറ്റങ്ങള്‍ വരുത്താനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഹൈക്കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കുറ്റപത്രത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രതിഭാഗം രംഗത്തെത്തി. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഈ മാസം 19ലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും കോടതി അന്ന് പരിഗണിക്കാനാണ് സാധ്യത.
വിചാരണക്കോടതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന രഹസ്യ വിചാരണ ഈ മാസം 21ന് വിണ്ടും നടക്കും. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ വിചാരണയും ഇതോടൊപ്പം നടക്കും.

കഴിഞ്ഞ ഡിസംബറില്‍ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച്‌ തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

Related posts

Leave a Comment