നടിയെ ആക്രമിച്ച കേസില്‍ വീണ്ടും കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിരുന്നു, കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയും പ്രേരണയും രണ്ടാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
പ്രോസിക്യൂഷന്‍ ഗൂഢാലോചന നടന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്ന കോടതിയില്‍ മുഴുവന്‍ വിവരങ്ങളും നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മറ്റ് കേസുകള്‍ പരിഗണിച്ച ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.