നടിക്ക് കാലില്‍ ചിലങ്ക കെട്ടിക്കൊടുത്ത് വിവാഹാഭ്യര്‍ത്ഥന നടത്തി നിതേഷ്,​ ഉത്തര ഉണ്ണി വിവാഹിതയാകുന്നു: വീഡിയോ

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരന്‍. ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഉത്തരയ്ക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് നായര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എറണാകുളം കുമ്ബളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹനിശ്ചയം.\

താരദമ്ബതികളായ ബിജു മേനോനും സംയുക്ത വര്‍മയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ബാംഗളൂരുവിലുള്ള UTIZ എന്ന കമ്ബനിയുടെ ഉടമയാണ് നിതേഷ് നായര്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

https://www.facebook.com/miss.uttharaunni/videos/1005001139886233/

Related posts

Leave a Comment