കൊച്ചി; വഞ്ചനക്കേസില്‍ നടന്‍ കലാഗൃഹം സോബി ജോര്‍ജിന് മൂന്നു വര്‍ഷം കഠിന തടവ്.
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതിയാണ് സോബി. നടന്റെ അമ്മ ചിന്നമ്മയാണ് രണ്ടാം പ്രതി.
ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനാണ് മൂന്നാം പ്രതി. ഇയാളെയും മൂന്നു വര്‍ഷം കഠിന തടവിനാണ്തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ് കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ എം.സി. അനീഷ് ഹാജരായി.