ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍.
ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന താരത്തെ കസ്റ്റംസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഗള്‍ഫില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ നടനെ കസ്റ്റംസ് തടഞ്ഞുവെയ്ക്കുകയും ചന്തേര പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് സംഘം ചെന്നൈ വിമാനത്താവളത്തില്‍ എത്തി നടനെ അറസ്റ്റ് ചെയ്യും. ബലാത്സംഗക്കേസില്‍ പ്രതിയായ നടനെതിരേ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
കാസര്‍ഗോഡ് ചന്തേര പോലീസാണ് നടനെതിരേ കേസെടുത്തത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
ഇവിടെവെച്ച് ഷിയാസ് കരീമുമായി പരിചയത്തിലായെന്നും തുടര്‍ന്ന് നടന്‍ വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. പരാതിക്കാരിയില്‍ നിന്നും ഷിയാസ് 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു.
മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. തന്റെ ഫിറ്റ്‌നസ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
പെരുമ്ബാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്സിന് വേണ്ടി മോഡലായിട്ടുണ്ട്. ബിഗ്‌ബോസും സ്റ്റാര്‍ മാജിക്കും ഉള്‍പ്പെടെ അനേകം ടെലിവിഷന്‍ പരിപാടികളിലും താരമുണ്ട്.