തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ ആരോപണത്തിന് പിന്നാലെ നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയില്‍ പോലീസ് കേസെടുത്തു.
തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് ഉപദ്രവിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നത്. കരമന പോലീസ് എടുത്ത കേസ് തൊടുപുഴ പോലീസിന് കൈമാറും.
ജയസൂര്യയ്ക്ക് എതിരേ എടുത്ത രണ്ടാമത്തെ കേസാണ് ഇത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഈ കേസിലും അന്വേഷണം നടത്തും. ആദ്യകേസില്‍ ഇന്നലെ മൊഴിയെടുത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.
പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.