നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു

ചെന്നൈ: നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്‌മണ്യന്‍ അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മാശനത്തില്‍.

പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്‌മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മക്കള്‍. സിനിമാ താരം ശാലിനി മരുമകളാണ്.

സിനിമ പ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം നിരവധി പേര്‍ ആദാരാഞ്ജലി അര്‍പ്പിച്ചു.

Related posts

Leave a Comment