നടന്‍ സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍

തിരുവനന്തപുരം: സിനിമാ താരം സുരാജ് വെഞ്ഞാറമൂടും ഡികെ മുരളി എംഎല്‍എയും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ഇവര്‍ ക്വാറന്റൈനില്‍ പോകാന്‍ ഇടയായത്. സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനുമാണ് മൂന്നംഗസംഘത്തെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഓരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

മെയ് 22 ന് റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുമ്ബ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

Related posts

Leave a Comment