തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം ആരോപിക്കുമ്ബോഴും പൊലീസ് ഒന്നും ചെയ്യുന്നില്ല. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രാജന്‍പി ദേവിന്റെ മകളുടെ ഭര്‍ത്താവ് അറിയപ്പെടുന്ന ബാര്‍ മുതലാളിയാണ്. കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അധ്യക്ഷന്‍ എന്നു പറയുന്ന എലഗന്റ് ബിനോയ്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കുമോ എന്ന ഭയവും വീട്ടുകാര്‍ക്കുണ്ട്.
ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണിക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷമാണ് മരണമുണ്ടായത്. ബുധാനാഴ്ച നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയൊന്നും എടുത്തില്ല. പരാതി ഇപ്പോള്‍ അങ്കമാലി പൊലീസിന് കൈമാറുകയും ചെയ്തു.
സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറഞ്ഞു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറഞ്ഞു. പക്ഷേ പരാതി കൊണ്ടും കാര്യമുണ്ടായില്ല. ഭീഷണി കൂടി. ഇതാണ് മരണകാരണമെന്നാണ് പ്രിയങ്കയുടെ വീട്ടുകാരുടെ നിലപാട്.
”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല-രേഷ്മ പറയുന്നു.
എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്ബായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്-രേഷ്മ പറയുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിക്ക് തക്കതായ ശിക്ഷ ലഭിക്കണം”- രേഷ്മ പറഞ്ഞു. എലഗന്റ് ബിനോയിയുടെ സ്വാധീനത്തെ കുറിച്ച് പ്രിയങ്കയ്ക്ക് അറിയാം. ഈ ചിന്തകളും മരണത്തിലേക്ക് നയിച്ചോ എന്നാണ് സംശയം.
അതിനിടെ ആത്മഹത്യയ്ക്ക് മാത്രമേ എഫ് ഐ ആര്‍ ഇടുകയുള്ളൂവെന്ന നിലപാടിലാണ് വട്ടപ്പാറ പൊലീസ്. മര്‍ദ്ദന കേസ് അങ്കമാലിയിലേക്ക് നല്‍കിയെന്നാണ് വിശദീകരണം. എന്നാല്‍ ആത്മഹത്യാ കേസിനൊപ്പം ഇതും അന്വേഷിക്കാം എന്ന നിലപാടിലാണ് അങ്കമാലി പൊലീസ്. രേഖാ മൂലം എഴുതി നല്‍കിയാലേ അന്വേഷിക്കൂവെന്നും പറയുന്നു. ഇതിനെല്ലാം പിന്നില്‍ ഇടതു രാഷ്ട്രീയത്തില്‍ എലഗന്റ് ബിനോയിക്കുള്ള സ്വാധീനമാണെന്ന സൂചനയും ശക്തമാണ്.
വില്ലനായി എത്തി സ്വഭാവനടനായി തിളങ്ങി അവസാനകാലങ്ങളില്‍ കോമഡിയിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച നടനാണ് രാജന്‍ പി ദേവ്. ക്രൗര്യത്തിന്റെ നേര്‍രൂപമായ വില്ലനായും നോട്ടത്തില്‍ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജന്‍ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമാ രംഗത്താണുള്ളത്. ആടിലെ പരിഷ്‌കാരി ബാസ്റ്റിന്‍ പത്രോസായി എത്തിയ ഉണ്ണി രാജന്‍ പി ദേവാണ് ഇവിടെ വിവാദത്തില്‍ കുടുങ്ങുന്നത്.
മിഥുന്‍ മാനുവല്‍ ഒരുക്കിയ ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി ശ്രദ്ധേയനായി.