ചെന്നൈ: തമിഴ് നടന് അജിത്തിന്റെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പൊലീസ് കണ്ട്രോള് റൂമിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിയുകയായിരുന്നു. അതേസമയം, രജനീകാന്തിന്റെയും വിജയ്യുടെയും പേരിലും ദിനേഷ് കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെ താക്കീത് ചെയ്തു.നേരത്തെ ദിനേഷിന് ഫോണ്‍ നല്‍കരുതെന്ന് പൊലീസുകാര്‍ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ് കൈക്കലാക്കുകയായിരുന്നു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...