പല കാരണങ്ങളാൽ ഒത്തു പോകാൻ കഴിയാത്തതിനാലാണ് എറണാകുളത്തെ അഭിഭാഷകൻ മുഖേന നോട്ടിസയച്ചത്.
ഗാർഹിക പീഡനമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച ദേവിക സൗഹാർദപരമായി പിരിയാനാണ് ആഗ്രഹിക്കുന്നതെന്നും പാലക്കാട് പറഞ്ഞു.
പിരിയാൻ ഞാനാണ് തീരുമാനിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. മുകേഷിന് മേൽ ചളി വാരിയെറിയാൻ താല്പര്യമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നത്.
ലീഗൽ നോട്ടീസ് നല്കിയിട്ടുണ്ട്.
ഗാർഹിക പീഡനമെന്ന പ്രചാരണം തെറ്റ്
വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും മേതിൽ ദേവിക പറഞ്ഞു.
വിവാദങ്ങൾക്ക് താല്പര്യമില്ല.
വിവാഹം എറണാകുളത്ത് രജിസ്‌റ്റർ ചെയ്തതിനാലാണ് അവിടുത്തെ അഭിഭാഷകൻ വഴി നോട്ടിസ് അയച്ചത് .മുകേഷ് നല്ല തിരക്കുള്ള പൊതുപ്രവർത്തകനാണ്. എന്റെ കലാജീവിതവുമായി ഒത്തുപോകാൻ കഴിയില്ലെന്ന് എട്ട് വർഷത്തിനിടെ പല സാഹചര്യങ്ങളിൽ മനസിലാക്കി.മുകേഷിനെ ഒരു വില്ലനായി ചിത്രീകരിക്കേണ്ടതില്ല.
രണ്ടു പേരുടേയും ആശയങ്ങൾ വ്യത്യസ്തമാണ്.മുകേഷുമായി സംസാരിക്കാറുണ്ടെന്നും അവർ പറഞ്ഞു.
നോട്ടിസിന് മുകേഷ് മറുപടി നൽകിയിട്ടില്ല. കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങാതെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ദേവിക പറഞ്ഞു.