നഗരസഭയിലേക്ക് തള‌ളിക്കയറി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തില്‍ മുങ്ങി നഗരസഭ.

സത്യപ്രതിജ്ഞ ലംഘനമാണ് മേയര്‍ നടത്തിയതെന്ന് അരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയില്‍ തള്ളികയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി.

ശേഷം പ്രവര്‍ത്തകര്‍ നഗരസഭയില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പിന്നാലെ ബിജെപി കൗണ്‍സിലര്‍മാരും യുവമോര്‍ച്ച പ്രവര്‍ത്തകരും നഗരസഭയില്‍ ശക്തമായ പ്രതിഷേധം നടത്തുന്നു.

നഗരസഭയുടെ കീഴിലുള്ള 295 താല്‍ക്കാലിക ഒഴിവുകളിലേയ്ക്കുള്ള മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് നല്‍കണമെന്ന് മേയറുടെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചകത്ത് പുറത്ത് വന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്ത് വന്നത്. എന്നാല്‍ കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അവസാന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

Related posts

Leave a Comment