ദേശീയപാതാ വികസനം; പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാനുള്ള ഉറപ്പില്‍ നിന്ന് കേരളം പിന്മാറിയെന്ന് ഗഡ്കരി ലോക്സഭയില്‍ പ്രസ്താവിച്ചു.

എന്നാല്‍ മുടങ്ങിക്കിടന്നിരുന്ന ദേശീയപാതാ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ മാത്രമാണ് കേരളം 25 ശതമാനം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത്.

ഭാവി പദ്ധതിക്ക് തുക നല്‍കാനാവില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് മന്ത്രി തെറ്റായി വ്യാഖ്യാനിച്ചത്.

Related posts

Leave a Comment