ദൂരസ്ഥലങ്ങളിലെ പരീക്ഷാ ഹാളുകളില്‍ കുട്ടികള്‍ക്ക് എത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി തീരുമാനം; കീം 2024 എൻട്രൻസ് പരീക്ഷ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കീം 2024 എൻട്രൻസ് പരീക്ഷ സമയത്തില്‍ മാറ്റം.

എൻജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെ ഉച്ചയ്ക്കു രണ്ടു മണി മുതല്‍ അഞ്ച് മണിവരെയും ഫാർമസിയുടേത് 10ന് ഉച്ചയ്ക്ക് മൂന്നര മുതല്‍ അഞ്ചു മണിവരെയും നടക്കും.

ദൂരസ്ഥലങ്ങളിലെ പരീക്ഷാ ഹാളുകളില്‍ കുട്ടികള്‍ക്ക് എത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മാറ്റം.

കുട്ടികള്‍ യഥാക്രമം രാവിലെ 11.30 മുതല്‍ 1.30 വരെയും ഒരു മണി മുതല്‍ മൂന്നു മണിവരെയും ഹാളിലുണ്ടാകണം.

കുട്ടികളുടെ ബയോമെട്രിക് രേഖകള്‍ എടുത്തതിനെ തുടർന്ന് ലഭിക്കുന്ന സീറ്റ് നമ്ബർ പ്രകാരമാണു പ്രവേശനം.

Related posts

Leave a Comment