ചെന്നൈ; നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയുണ്ടായ ദുരിതപെയ്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലും കനത്ത നാശം. പല അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 5 ആയി. പല താഴ്ന്ന സ്ഥാലങ്ങളും വെള്ളത്തിനടയിലായി. തമിഴ്നാട്ടില്‍ ഇതുവരെ 2,27,300 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ചെന്നൈയില്‍ രണ്ട് പേരും നാഗപട്ടണത്ത് ഒരാളുമാണ് മരിച്ചത്. മരം കടപുഴകി വീണാണ് ചെന്നൈ സ്വദേശിയായ 50 കാരന്‍ മരിച്ചത്.കോയമ്ബേട്ട് വീടിന്റെ മട്ടുപ്പാവില്‍ പൊട്ടിവീണ വൈദ്യുത കേബിളില്‍നിന്ന് ഷോക്കേറ്റ് ബിഹാര്‍ സ്വദേശിയായ 27 കാരനും മരിച്ചു. നാഗപട്ടണം ജില്ലയില്‍ 16 കാരനാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാറ്റില്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് മരിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ 101 ഓളം വീടുകള്‍ നശിച്ചിട്ടുണഅട്. 1,086ഓളം മരങ്ങള്‍ വിവിധ ഇടങ്ങളിലായി കടപുഴുകി വീണു. അവയെല്ലാം നീക്കം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി പുതുച്ചേരിയോട് ചേര്‍ന്നുള്ള കടലൂര്‍ സന്ദര്‍ശിച്ച് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി.ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനാല്‍ നിവാര്‍ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ചെന്നൈയില്‍ നിവാര്‍ ശക്തി കുറഞ്ഞതോടെ വിമാന, തീവണ്ടി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോഴും തീരദേശങ്ങളില്‍ മഴ തുടരുകയാണ്.വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം പുതുച്ചേരിയില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി നാരായണ സാമി പറഞ്ഞു.ഇതുവരെ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. മറ്റ് നാശനഷ്ടങ്ള്‍ സംഭവിച്ച് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമായ വിവരം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു..
ചുഴലിക്കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നിരിക്കുകയാണ്.മഴശക്തമായതോടെ ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മധ്യ-പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രപ്രദേശ് തീരത്തും മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയിലുള്ള ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വെല്ലൂര്‍, റാണിപ്പേട്ട്, തിരുപത്തൂര്‍, ധര്‍മപുരി, തിരുവണ്ണാമല എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.