ദുബായില്‍ മലയാളി യുവാവ്‌ ഉറക്കത്തിനിടെ മരിച്ച നിലയില്‍

ദുബായ് : ഉറക്കത്തിന്‌ ഇടയില്‍ പ്രവാസി മലയാളി യുവാവ്‌ ദുബായില്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി രാജു(39)നെയാണ്‌ താമസ സ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ലുലു ഗ്രൂപ്പ്‌ ജീവനക്കാരനാണ്‌ ഇയാള്‍. ബുധനാഴ്‌ചയായിരുന്നു മരണം. മഫ്രഖ്‌ എമിറേറ്റ്‌സ്‌ ജനറല്‍ മാര്‍ക്കറ്റില്‍ ഷെഫ്‌ സൂപ്പര്‍വൈസറായിരുന്നു. അബുദാബി ഖാലിദിയ മാളിലും നേരത്തെ ജോലി ചെയ്‌തിരുന്നു.

മൃതദേഹം മഫ്രഖ്‌ ശൈഖ്‌ ഷഖ്‌ബൂത്ത്‌ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

Related posts

Leave a Comment