കിഴക്കന്പലം: ട്വന്റി ട്വന്റി പ്രവര്ത്തകന് സി.കെ.ദീപു (38) സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിനും ശ്രീനിജന് എംഎല്‍എയ്ക്കുമെതിരേ ആഞ്ഞടിച്ചു ട്വന്റി ട്വന്റി ചെയര്‍മാനും കിറ്റക്സിന്റെ അമരക്കാരനുമായ സാബു എം.
ജേക്കബ്. എംഎല്‍എയുടെ നേതൃത്വത്തില്‍ കിഴക്കന്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ സിപിഎമ്മും പി.വി. ശ്രീനിജന് എംഎല്‍എയുമാണെന്നും സാബു ആരോപിച്ചു. എംഎല്‍എയുടെയും പ്രതികളുടെയും ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചാല്‍ ഗൂഢാലോചന വെളിച്ചത്തു വരും. ദീപുവിനെ ആസൂത്രിതമായി അടിച്ചു കൊലപ്പെടുത്തിയതാണ്. വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ട്വന്റി ട്വന്റി ഏരിയ സെക്രട്ടറി കൂടിയായ ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ക്രൂരമായി മര്‍ദിച്ചു. തലയ്ക്കു രക്തസ്രാവമുണ്ടായാണ് മരിച്ചത്. സിപിഎമ്മുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റു പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നാല്‍ പരാതിക്കാരന് പ്രതിയാകുന്ന അവസ്ഥയാണ്. എംഎല്‍എ പറയുന്നതുപോലെയാണ് പോലീസ്…