‘ദീപികയ്ക്ക് എന്നെപ്പോലൊരു ഉപദേശകനെ വേണം’; ബാബാ രാംദേവ്

ഇന്‍ഡോര്‍: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ത്യയെക്കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവ്. അറിവ് നേടിയതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളു. ദീപികയ്ക്ക് തന്നെപ്പോലുള്ള ഒരാളെ ഉപദേഷ്ടാവായി വേണമെന്നും രാംദേവ് ഇന്‍ഡോറില്‍ പറഞ്ഞു. ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനെത്തിയ ദീപികയുടെ നടപടിയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

ഒരുനടി എന്ന നിലയില്‍ ദീപികയുടെ കാര്യക്ഷമത മറ്റൊരു തരത്തിലാണെന്നും രാംദേവ് പറഞ്ഞു. ‘സിഎഎ’യുടെ മുഴുവന്‍ അര്‍ത്ഥവും അറിയാത്ത ആളുകള്‍ പോലും പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
ആരുടെയും പൗരത്വം എടുത്തുകളയില്ലെന്നും പൗരത്വം നല്‍കാനാണ് നിയമമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടും ആളുകള്‍ സമരം ചെയ്യുകയാണെന്നും രാംദേവ് പറഞ്ഞു.

Related posts

Leave a Comment