ലക്‌നൗ/മുംബൈ: ‘ദി കേരള സ്‌റ്റോറി’യോട് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രതികരണം ഉയരുമ്പോൾ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സിനിമ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ നടപടി.
അതിനിടെ, സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാത നമ്ബറില്‍ നിന്ന് ഭീഷണി സന്ദേശമെത്തി. ഇതേതുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.
കഥ സിനിമയില്‍ അവതരിപ്പിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെന്നും ഒറ്റയ്ക്ക് പുറത്തുഇറങ്ങരുതെന്നുമായിരുന്നു മുന്നറിയിപ്പ്.
സംവിധായകന്‍ സുദീപ്‌തോ സെന്‍ പോലീസിനെ ഭീഷണി അറിയിച്ചത്. എന്നാല്‍ പരാതി എഴുതികിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുംബൈ പോലീസ് പറയുന്നൂ.
ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ഝാര്‍ഖണ്ഡില്‍ വിലക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി മുഖ്യമന്ത്രി ഹേമന്ത് സോറന് കത്ത് നല്‍കി.