കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ .ദിലീപിന്റെയടക്കം ആറു ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് .
രജിസ്ട്രാര്‍ ജനറലിന് ഫോണുകള്‍ കൈമാറിയിട്ടുണ്ട് . അതേസമയം, കേസില്‍ നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.അതെസമയം കേസിനു പിന്നാലെ ദിലീപ് ശാസ്ത്രീയ പരിശോധനയ്ക്ക് മുംബൈക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.