ദിവസങ്ങള്‍ കൊണ്ട് ഒരു മില്യണിലധികം ഫോള്ളോവെര്‍സ്; ആരാണ് അര്‍ജ്യു

ദിവസങ്ങള്‍ കൊണ്ടാണ ‘അര്‍ജ്യു’ എന്ന അര്‍ജുന്‍ സുന്ദരേശന്‍ ഇന്റര്‍നെറ്റില്‍ തരംഗമായത്. വെറും ഒരാഴ്ച്ച സമയം കൊണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് അര്‍ജുനിന്റെ യുട്യൂബ് ചാനലിന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ചാനലാണെങ്കിലും ലോക് ഡൗണ്‍ സമയത്താണ് അര്‍ജുന്‍ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വീഡിയോകളില്‍ അര്‍ജുന്‍ മലയാളത്തില്‍ അവതരിപ്പിച്ചത്.

ടിക്‌ടോക്ക് താരങ്ങളുടെ വീഡിയോ കണ്ട് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ രസകരമായി അവതരിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അര്‍ജ്യു ശ്രദ്ധ നേടിയത്. അര്‍ജുനിന്റെ റോസ്റ്റിങ്ങിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ വന്നിട്ടുണ്ട്. എന്തായാലും ട്രോളുകളിലും ട്രോള്‍ ഫെയ്‌സ്ബുക് പേജുകളിലും ഈ ആലപ്പുഴക്കാരന്‍ തന്നെയാണ് താരം.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഫേയ്‌സ്ബുക്കിലും യുട്യൂബിലും ഏറ്റവും കൂടുതല്‍ ട്രന്റിങ്ങായതും അര്‍ജുനിന്റെ വിഡിയോകള്‍ തന്നെയാണ്.

Related posts

Leave a Comment