ദിലീപിന് ജാമ്യം: സത്യം ജയിച്ചുവെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നും കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കും ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

ജ​സ്റ്റീ​സ് പി.​ഗോ​പി​നാ​ഥാ​ണ് സു​പ്ര​ധാ​ന വി​ധി പ്ര​സ്താ​വി​ച്ച​ത്.ഇപ്പോള്‍ ഈ വിധിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള.

സത്യം ജയിച്ചുവെന്ന് രാമന്‍പിള്ള പറഞ്ഞു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ശ​ക്ത​മാ​യ വാ​ദം. അ​ന്വേ​ഷ​ണ​വു​മാ​യി ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കി​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എന്നാല്‍ സുപ്രിംകോടതിയെ പ്രോസിക്യൂഷന്‍ സമീപിക്കുമെന്നാണ് വിവരം. അന്വേഷണ സംഘം പറയുന്നത് കൂടുതല്‍ കാര്യങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാകൂ എന്നാണ്.

ദിലീപിന് കോടതി കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത് ഉപാധികളോടെയാണ് .പ്രതികള്‍ അന്വേഷണ ഉദ്യോസ്ഥരുമായി സഹകരിക്കണമെന്നും കോടതിയെ പാസ്‌പോര്‍ട്ട് ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ വിധി ദിലീപ് നല്‍കിയ മറുപടി പരിഗണിച്ചായിരുന്നു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കിയാണ് ദിലീപ് കോടതിയെ അറിയിച്ചത്.

പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തിയത് ഇതിലാണ് . എന്നാല്‍ ദിലീപിന്റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു.

Related posts

Leave a Comment