ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി നിരസിച്ചു.

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍

അട്ടിമറിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

ഇത് ഹൈക്കോടതി തീര്‍പ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ

ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഹൈക്കോടതി അപ്പീല്‍ തീര്‍പ്പാക്കിയത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു.

ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Related posts

Leave a Comment