ദാഹമകറ്റാം, കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പുറത്തിറക്കും

തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനര്‍ജന്മം നല്കുമെന്നും അമ്ബലപ്പുഴ, ചേര്‍ത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നദീപുനരുജ്ജീവന പദ്ധതികള്‍ക്ക് 20 കോടി. 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും.

2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്ബൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. പലിശ സര്‍ക്കാര്‍ നല്‍കും.ASAP ന് 50 കോടി രൂപ വകയിരുത്തും. കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും.

Related posts

Leave a Comment