കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി.കോവിഡ് ബാധിതനായ വ്യക്തി മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നീ സ്ഥലങ്ങളിലെ കടകള്‍ അടപ്പിച്ചു. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്.തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക്പോസ്റ്റില്‍ വച്ച് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഇവിടെ ശേഖരിച്ച സാമ്ബിളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.