തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് നല്‍കിയ വധശ്രമ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് തോമസ് കെ.തോമസിന് ആക്ഷേപമില്ല.
പോലീസ് സമയോചിതമായി ഇടപെട്ടുവെന്ന് തോമസ് കെ്. തോമസും അറിയിച്ചു.
എന്നാല്‍ മുഖം നോക്കിയാണ് പോലീസ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് അന്വേഷണം നടക്കുന്നത്.
പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ആരോപണത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെതിരെ അന്വേഷണമില്ല. പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയോ? തൃശൂരില്‍ സ്ത്രീകള്‍ പരാതി ഉന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് അന്വേഷണമില്ല.
പോലീസ് നിഷ്പക്ഷവും കാര്യക്ഷമവുമായല്ല പ്രവര്‍ത്തിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.