ബീജിംഗ്: കൊറോണ ചൈനയില്‍ വ്യാപകമാണെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന വ്യവസായ ശാലകളില്‍ നിന്ന് വേലിചാടി തൊഴിലാളികള്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണ് ഷീ ജിന്‍ പിംഗ് ഭരണകൂടത്തെ വെട്ടിലാക്കുന്നത്.
ഐഫോണ്‍ നിര്‍മ്മിക്കുന്ന ഷെന്‍സൂ പ്രവിശ്യ യിലെ ഫോക്‌സ്‌കോണ്‍ വ്യവസായ മേഖലയില്‍ നിന്നാണ് തൊഴിലാളി കള്‍ രക്ഷപെടുന്നത്. കമ്പിവേലി ചാടിക്കടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആപ്പിളിന്റെ ചൈനയിലെ ഏറ്റവും വലിയ വ്യവസായ ശാലയില്‍ നിന്നും ജീവനക്കാര്‍ കൊറോണ നിയന്ത്രണം മറികടന്ന് രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്ന വിശാലമായ വ്യവസായ മേഖലയാണിത്. അടിമപ്പണിയാണ് ജീവനക്കാരെകൊണ്ട് എടുപ്പിക്കുന്നതെന്ന വാദം ശരിവയ്‌ക്കുന്നതാണ് ദൃശ്യങ്ങളിലൂടെ പുറത്തു വരുന്നത്. പ്രചാരണം ശക്തമായതോടെ ഐഫോണ്‍ കമ്പനിയ്‌ക്കും ആഗോള തലത്തില്‍ നാണക്കേടായിരിക്കുകയാണ്. പിടിക്കപ്പെടാതിരിക്കാന്‍ രക്ഷപെട്ടവര്‍ വാഹനം ഉപയോഗിക്കാതെ ഗ്രാമങ്ങളിലൂടെ നടന്നാണ് രക്ഷപെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ആയിരത്തിലേറെപേര്‍ കമ്ബിവേലി ചാടിക്കടന്ന് രാത്രിയില്‍ രക്ഷപെട്ടതായാണ് വിവരം. നൂറ് കിലോമീറ്ററോളം ദൂരെയുള്ള തങ്ങളുടെ ജന്മനാട്ടിലേയ്‌ക്ക് രക്ഷപെ ടാനാണ് പലരും വേലി ചാടിയത്. നൂറുകണക്കിന് പേര്‍ക്ക് വഴിയരികിലെ ഗ്രാമീ ണര്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന ദൃശ്യവും പുറത്തുവരികയാണ്.
മാസങ്ങളോളം കമ്പനിയില്‍ നിന്നും പുറത്തുകടക്കാന്‍ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ല. പല നഗരങ്ങളും കടുത്ത ലോക് ഡൗണിലാണ്. പത്തുലക്ഷം പേരോളം താമസിക്കുന്ന ഹെനാന്‍ പ്രവിശ്യയിലെ സെന്‍ഷൂ നഗരം ഒരു മാസമായി ലോക്ഡൗണിലാണ്. 97 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.