തൊടുപുഴയില്‍ ഗവര്‍ണക്കെതിരെ ഇടതു യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിക്ഷേധം

തൊടുപുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തില്‍ എല്‍ ഡി എഫ് മുന്നണിയിലെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിക്ഷേധം.

തൊടുപുഴയില്‍ ഗവര്‍ണര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ , കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ട് , പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

അച്ചന്‍കവല , ഷാപ്പുപാടി , വേങ്ങല്ലൂര്‍ എന്നിവടങ്ങളിലാണ് കരിങ്കൊടി പ്രതിക്ഷേധം നടന്നത്.

മറ്റൊരുടത്ത്ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ രാവിലെ കറുത്ത ബാനാര്‍ ഉയര്‍ത്തി.

വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് എസ് എഫ് ഐ ബാനര്‍ ഉയര്‍ത്തിയത്.

യുവജന സംഘടനകള്‍ക്ക് പിന്നാലെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് വന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി.

‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.

1960 ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച്‌ ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇടുക്കിയില്‍ ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ പൂര്‍ണമാണ്. കടകളെല്ലാം അ‍ടഞ്ഞുകിടക്കുകയാണ്.

നിരത്തില്‍ വാഹനങ്ങളും കുറവാണ്. രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്‍റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.

10,000 കര്‍ഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാര്‍ച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment