തൃശൂര്‍ : ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഈ സമയം സമയം വീട്ടില്‍ മറ്റാരും ആരും ഉണ്ടായിരുന്നില്ല. ജിഷയുടെ ഭര്‍ത്താവ് പേരകം സ്വദേശി പെരിങ്ങാട് വീട്ടില്‍ അരുണ്‍ലാല്‍ ഗള്‍ഫിലാണ്. ഇയാളുടെ ഗള്‍ഫിലുള്ള സഹോദരന് ദിവസങ്ങള്‍ക്കുമുമ്ബ് നാട്ടിലെത്തിയപ്പോള്‍ ക്വാറന്റീനില്‍ കഴിയേണ്ടതിനാലാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. രണ്ടുവര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ചാവക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടത്തും.
തൃശ്ശൂരില്‍ അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയില്‍
