തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി.

പള്ളിയില്‍ അടുത്തിടെ തിരുനാളിന് വന്നപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ന്നിരുന്നു.

വികാരിയം ട്രസ്റ്റിമാരും അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് കുടുംബസമേതം എത്തി കിരീടം സമര്‍പ്പിച്ചത്.

അടുത്ത കുടുംബാംഗങ്ങളും ബിജെപി ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

മകളുടെ വിവാഹത്തിനുള്ള ഒരുക്കമായാണ് നേര്‍ച്ച സമര്‍പ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി തുടര്‍ന്നും മണ്ഡലത്തില്‍ സജീവമാണ്.

ഇത്തവണയൂം അദ്ദേഹം തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.

Related posts

Leave a Comment