തൃശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടാഴി (തൃശൂര്‍): ചേലക്കര സൗത്ത് കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് തിരുവില്വാമലക്ക് പോയ സുമംഗലി ബസാണ് സൗത്ത്കൊണ്ടാഴിയില്‍ പാടത്തേക്ക് മറിഞ്ഞത്.

മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോള്‍ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസില്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment