തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ മരിച്ചു.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വരികയായിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ അടക്കം ആറ് പേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്.
മരത്തിലിടിച്ചാണ് മരിച്ചത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.
അർദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്.
പരിക്കേറ്റ രണ്ട് പേരെ താലൂക്ക് ആശുപത്രിയിലും ഒരാളെ മലങ്കര സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.