തിരുവനന്തപുരം: യു.ഡി.എഫിന് അനുകൂലമായ ജനവിധി ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരഞ്ഞെടുപ്പ് ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനം കാണാൻ കഴിയുമെന്ന് പറഞ്ഞ സതീശൻ,
യു ഡി എഫ് സര്‍ക്കാരിന്‍റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ വിജയിച്ചുവെന്നും കൂട്ടിച്ചേർത്തു. എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം
കേരളത്തില്‍ നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി പിണറായി വിജയനാണ്
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കിയതിന്‍റെ സൂത്രധാരനെന്നും ആരോപിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം- ബി.ജെ.പി ഡീല്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.