തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു

തൃശ്ശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.

വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച്‌ പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മണികണ്ഠന്‍ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment