തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിത ഡോക്ടെറ ക്ലിനിക്കില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങര സ്വദേശി ഡോക്ടര്‍ സോനനെ കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തുമായ മഹേഷാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ തൃശൂരിലെ പൂങ്കുന്നത്ത് നിന്നാണ് പൊലീസ് മഹേഷിനെ പിടികൂടിയത്.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്. ജോസ്-േഷര്‍ളി ദമ്ബതികളുടെ മകളായ ഡോക്ടര്‍ സോനക്ക് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍ വെച്ചാണ് കുത്തേറ്റത്. വയറിനും തുടക്കും പരിക്കേറ്റ സേന ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി മഹേഷ് ഒളിവില്‍ പോവുകയായിരുന്നു. . ഇയാളുടെ കാര്‍ പിന്നീട് മറ്റൊരിടത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
മഹേഷിെന്റ സാമ്ബത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിട്ടുണ്ട്. ഇത് സംബന്ധിച്ച് മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തിന് പിന്നാലെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്.
പാവറട്ടി സ്വദേശി മഹേഷും സോനയും കോളജ് പഠനകാലം മുതല്‍ സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വേദശിയുമായി സോനയുടെ വിവാഹം കഴിെഞ്ഞങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിര്‍ബന്ധിച്ചാണ് നാട്ടില്‍ കൊണ്ടുവന്ന് കുട്ടനല്ലൂരില്‍ െഡന്റല്‍ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിെന്റ ഇന്റീരിയര്‍ ജോലികള്‍ക്കെന്ന പേരില്‍ ആറര ലക്ഷവും സ്ഥാപനത്തിെന്റ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്ബത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു.
സെപ്റ്റംബര്‍ 25ന് വീട്ടുകാര്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്കിയ പരാതി പ്രകാരം ഒല്ലൂര്‍ സി.ഐ 29ന് സോനയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടര്‍ന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചര്‍ച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു.
ക്ലിനിക്കിലെ ഇന്റീരിയര്‍ ജോലികളുടെ വകയില്‍ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിെന്റ നിലപാട്. എന്നാല്‍, കൈക്കലാക്കിയ പണം മുഴുവന്‍ തിരികെ നല്‍കണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം.
കേസുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കിയതോടെ കത്തിയെടുത്ത് മഹേഷ് രണ്ടുതവണ സോനയെ കുത്തി. ഉടന്‍ സ്ഥലത്തുനിന്ന് ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. സോനയുടെ മൃതദേഹം പാലക്കുഴ സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.